![]() |
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് – 18.03.2020 ലെ വിജ്ഞാപനങ്ങള്‍ – കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 37/2020 വരെ – ഗുരുവായൂര്‍ ( കാറ്റഗറി നമ്പര്‍ 22/2020 മുതല്‍ 31/2020 വരെ), കൊച്ചിന് ( കാറ്റഗറി നമ്പര്‍ 32/2020), തിരുവിതാംകൂര്‍ (കാറ്റഗറി നമ്പര്‍ 33/2020 മുതല്‍ 36/2020 വരെ), മലബാര്‍ (കാറ്റഗറി നമ്പര്‍ 37/2020) ദേവസ്വം ബോര്‍ഡുകളിലേയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 18.05.2020 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു.
ദേവസ്വം ബോർഡിന്റെ കീഴിൽ ഫിസിഷ്യൻ, ക്ലർക്ക് , ഇലത്തോളം പ്ലയെർ, തകിൽ പ്ലയെർ ,താളം പ്ലേയർ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഹിന്ദു മതത്തിൽ പെട്ട ഉദ്യോഗാർഥികൾക്ക് കേരള ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kdrb.kerala.gov.in ലൂടെ ഒറ്റ തവണ റെജിസ്ട്രേഷൻ വഴി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 18.05.2020. യോഗ്യത വിവരങ്ങളും നോട്ടിഫിക്കേഷൻ ലിങ്കും താഴെ കൊടുത്തിരിക്കുന്നു
ഫിസിഷ്യൻ തസ്തികയിൽ 1 ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള യോഗ്യത എം ബി ബി എസ്,ജനറൽ മെഡിസിനിൽ എം ഡി അല്ലെങ്കിൽ തത്തുല്യം ആണ്. 25 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. 68700 രൂപ മുതൽ 110400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 1000 രൂപയാണ് അപേക്ഷ ഫീസ്.പട്ടികജാതി പട്ടികവർഗക്കാർക്ക് 750 രൂപയാണ്. എൽ ഡി ക്ലർക്ക് തസ്തികയിൽ 20 ഒഴിവുകൾ ആണുള്ളത്.19000-43600 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. SSLC അല്ലെങ്കിൽ തത്തുല്യം ,കമ്പ്യൂട്ടർ പരിജ്ഞാനവും ആണ് ആവശ്യമായ യോഗ്യത.300 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി പട്ടികവർഗക്കാർക്ക് 200 രൂപയാണ്.
ഇലത്താളം പ്ലേയർ തസ്തികയിൽ 1 ഒഴിവുണ്ട് .മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 19000-43600 രൂപയാണ് ശമ്പളം.20 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. തകിൽ പ്ലയെർ 1 ഒഴിവുണ്ട് . മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 19000-43600 രൂപയാണ് ശമ്പളം.20 മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി.300 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി പട്ടികവർഗക്കാർക്ക് 200 രൂപയാണ്.താളം പ്ലേയർ തസ്തികയിൽ 1 ഒഴിവുണ്ട് . മലയാളം എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. 19000 രൂപ മുതൽ 43600 രൂപ വരെയാണ് ശമ്പളം. പ്രായപരിധി 20 മുതൽ 36 വയസ്സ് വരെയാണ്. ടീച്ചർ (കൊമ്പ് ) തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏഴാം ക്ലാസ് പാസ്സ് ആണ്. കൂടുതൽ തസ്തികകളും വിവരങ്ങളും അറിയാൻ താഴെ കൊടുത്ത നോട്ടിഫിക്കേഷൻ വായിക്കുക.
യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in) വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റിൽ ഹോം പേജിൽ അപ്ലൈ ഓൺലൈൻ എന്നത് ക്ലിക്ക് ചെയ്ത് ഒറ്റത്തവണ രെജിസ്ട്രേഷൻ നടത്തിയ ശേഷം നിങ്ങളുടെ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18.05.2020 . ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക ) നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കാം.