കണ്ണൂർ ഗവ.ഐ ടി ഐയിൽ ഷീറ്റ്മെറ്റൽ വർക്കർ, ഫിറ്റർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബന്ധപ്പെട്ട് ട്രേഡിലെ എൻ ടി സി/എൻ എ സി, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി, ഒരു വർഷത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരി. എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജനുവരി 14 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.