കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ റീജിയണൽ സെന്റർ ഫോർ ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് മാനേജർ(01 ഒഴിവുകൾ ), ഗ്രാന്റ്സ് അഡ്വൈസർ, മാനേജർ(01 ഒഴിവുകൾ ), സിസ്റ്റം അനലിസ്റ്റ് (01 ഒഴിവുകൾ ), സീനിയർ ലിഐസോൺ അസിസ്റ്റന്റ് (01 ഒഴിവുകൾ ), സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് (01 ഒഴിവുകൾ ), അക്കൗണ്ട്സ് അസിസ്റ്റന്റ്(03 ഒഴിവുകൾ ), ടാറ്റ എൻട്രി ഓപ്പറേറ്റർ (03 ഒഴിവുകൾ ), ടെക്നിക്കൽ അസിസ്റ്റന്റ് (01 ഒഴിവുകൾ ), ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് (01 ഒഴിവുകൾ ),സെക്രെട്ടറിയൽ അസ്സിസ്റ്റന്റ് (01 ഒഴിവുകൾ ), മൾട്ടി ടാസ്കിങ് സ്റ്റാഫ് (02 ഒഴിവുകൾ ) എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ പത്താം ക്ലാസ് ആണ് ആവശ്യമായ യോഗ്യത. 30 വയസ്സാണ് പ്രായപരിധി. സീനിയർ ലിഐസോൺ അസിസ്റ്റന്റ് , സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് , അക്കൗണ്ട്സ് അസിസ്റ്റന്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ , ടെക്നിക്കൽ അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് ,സെക്രെട്ടറിയൽ അസ്സിസ്റ്റന്റ് തസ്തികകളിൽ ആവശ്യമായ യോഗ്യത ഡിഗ്രീ ആണ്. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (താഴെ കൊടുത്തിട്ടുണ്ട്) വായിച്ചു മനസ്സിലാക്കുക. ഗ്രാന്റ്സ് അഡ്വൈസർ, മാനേജർ, സിസ്റ്റം അനലിസ്റ്റ് തസ്തികകളിൽ ആവശ്യമായ യോഗ്യത പി ജി ആണ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 18,000 രൂപ യാണ്. അക്കൗണ്ട്സ് അസിസ്റ്റന്റ്, ടാറ്റ എൻട്രി ഓപ്പറേറ്റർ , ടെക്നിക്കൽ അസിസ്റ്റന്റ്, ഫ്രന്റ് ഓഫീസ് അസിസ്റ്റന്റ് ,സെക്രെട്ടറിയൽ അസ്സിസ്റ്റന്റ് തസ്തികളിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 30,000 രൂപ ആണ്. 60,000 രൂപയാണ് സിസ്റ്റം അനലിസ്റ്റ് , സീനിയർ ലിഐസോൺ അസിസ്റ്റന്റ് , സീനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികകളിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഗ്രാന്റ്സ് അഡ്വൈസർ, മാനേജർ തസ്തികകളിൽ 80,000 രൂപയും പ്രൊജക്റ്റ് മാനേജർ 1,50,000 തസ്തികകയിൽ രൂപയുമാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 29.05.2020 ആണ് .