നമ്മുക്കറിയാവുന്നതാണ്,കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം,20000 കോടി രൂപയുടേതാണ്.അതിന്റെ അടിസ്ഥാനത്തിൽ വിവിധ സാമൂഹിക സുരക്ഷ പെൻഷനുകളും,ക്ഷേമ പെൻഷനുകളും ഒക്കെ അർഹരായവരുടെ കൈകളിൽ എത്തി കഴിഞ്ഞിരിക്കുകയാണ്.പതിനാറോളം ക്ഷേമ നിധി ബോർഡുകളാണ് സംസ്ഥാനത്ത് ഉള്ളത്. ക്ഷേമനിധി ബോർഡുകളിൽ അംഗത്വം എടുത്തിട്ടുള്ള തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം അക്കൗണ്ടിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. ഓരോ മേഖലയിലേക്കു തൊഴിലാളി ക്ഷേമനിധി ബോർഡിനും ബന്ധപ്പെട്ട അപ്ലിക്കേഷൻ ഫോമുകൾ ഉണ്ട്.അത്തരം ഫോമുകൾ പൂരിപ്പിച്ചു ഇമെയിൽ വഴി അയച്ചു വിടുകയാണ്.
മറ്റു പല ക്ഷേമനിധിയിലേക്കുള്ള അപേക്ഷകളും സ്വീകരിക്കുന്നത് ഇമെയിൽ വഴിയാണ്.വിവിധ ക്ഷേമനിധികളിൽ വ്യത്യസ്‍തമായ രീതികളിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.ചില ക്ഷേമനിധികളിൽ അപേക്ഷകൾ പോലും ആവശ്യമില്ലാതെ തന്നെ അക്കൗണ്ടിൽ പണം എത്തുന്നതാണ്. മിക്ക ക്ഷേമനിധികളിലെയും അപേക്ഷകൾ സ്വീകരിക്കുന്നത് ഏപ്രിൽ 30 വരെയാണ്.ഇതെല്ലം ഇമെയിൽ വഴിയാണ്. നേരിട്ട് സമർപ്പിക്കുകയാണ് ചെയ്യുന്നത്.ക്ഷേമനിധിയിൽ ചേരുന്ന ഏതൊരു അംഗത്തിനും അംഗത്വം തെളിയിക്കനായി ക്ഷേമനിധി കാർഡുണ്ടാകും.അതോടൊപ്പം അംശദായം അടച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും ഉണ്ടാകും.ഇനി ആധാർ കാർഡ് ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്,ഫോൺ നമ്പർ എന്നീ രേഖകളാണ് ആവശ്യം.
അതാത് ജില്ലയിലെ ക്ഷേമനിധി ബോർഡുകളിലേക്കും സംസ്ഥാന ബോർഡുകളിലേക്കുമാണ് അപേക്ഷകൾ സ്വീകരിക്കേണ്ടത്. സംസ്ഥാനത്തിലെ എല്ലാ തൊഴിൽ മേഖലയിലെ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങൾക്കും 1000 രൂപയുടെ ധനസഹായം നൽകാനാണ് സർക്കാർ തീരുമാനം.അംഗത്വമില്ലാത്ത തൊഴിലാളികൾ തദ്ദേശസ്വയംവരണ സ്ഥാപനവുമായി ബന്ധപ്പെടേണ്ടതുണ്ട്അതിന് വേണ്ടിയുള്ള അപേക്ഷ ഫോമുകളുടെയും സമർപ്പിക്കേണ്ട രേഖകളെ പറ്റിയുമുള്ള വിവരങ്ങൾ ഇത് വരെ ലഭിച്ചിട്ടില്ല എന്നാണ് അറിവ്.വിവിധ ക്ഷേമ നിധി ബോർഡുകളിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും മറ്റു വിവരങ്ങൾക്കും തുടർന്നുള്ള വീഡിയോ കണ്ടു മനസിലാക്കാം.