മലപ്പുറം ജില്ലയിലെ തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിലെ അസിസ്റ്റൻറ് ജനറൽ മാനേജർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു.
സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിൻറയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.
വിശദവിവരങ്ങളും അപേക്ഷാഫോമിൻറ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം.
വിലാസം:സെക്രട്ടറി, സഹകരണ സർവീസ് പരീ ക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്ഡ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 30.
അപേക്ഷാഫോം ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യാം