നമുക്കറിയാം കോവിഡ് 19 പശ്ചാത്തലത്തിൽ മെയ് 3 വരെ രാജ്യത്ത് ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്ത് ഏകദേശം എല്ലാ സിം കമ്പനിക്കും ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന രീതിയിലുള്ള കിടിലൻ ഓഫറുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ സിം കമ്പനികളും പ്രഖ്യാപിച്ച ഓഫാറുകളെ പറ്റി നോക്കാം. ആദ്യമായി ജിയോ പ്രഖ്യാപിച്ച ഓഫർ നോക്കാം. ജിയോ ഫൈബർ വൈഫൈ ബ്രോഡ് ബാൻഡ് കണക്ഷൻ ഉള്ളവർക്ക് 199 രൂപയ്ക്ക് റീചാർജ് ചെയ്താൽ 7 ദിവസത്തേക്ക് 1000 GB ഇന്റർനെറ്റ് 100 Mbps സ്പീഡിൽ ലഭിക്കുന്നതാണ്.കൂടാതെ ജിയോ ഫോൺ ഉപയോഗിക്കുന്നവർക്ക് ഫ്രീ കോളും എസ് എം എസും ലഭിക്കുന്നതാണ്.
അടുത്തതായി ബി എസ് എൻ എൽ ഉപഭോകതാക്കൾക്ക് വന്നിരിക്കുന്ന പുതിയ ഓഫാറുകൾ എന്തൊക്കെയെന്ന് നോക്കാം.2020 മാർച്ച് 22 മുതൽ ലോക്കഡോൺ കാലയളവിൽ ഉപഭോക്താവിന്റെ വാലിഡിറ്റി തീരുകയും റീചാർജ് ചെയ്യാൻ കഴിയാത്തതുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ബിഎസ്എൻഎൽ, അതിന്റെ മൊബൈൽ വരിക്കാർക്ക് പിന്തുണയായി അത്തരം എല്ലാ ആളുകളുടെയും വാലിഡിറ്റി കൂട്ടുകയും ഇൻകമിംഗ് കോളുകൾ സ്വീകരിക്കുന്നതിന് 2020 ഏപ്രിൽ 20 വരെ ലഭ്യമാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കുറഞ്ഞ ബാലൻസ് ഉള്ളവർക്കും വാലിഡിറ്റി കഴിഞ്ഞ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ഇൻകമിംഗ് സേവനങ്ങൾ മെയ് 3 വരെ നീട്ടുമെന്ന് വോഡഫോൺ ,ഐഡിയ ലിമിറ്റഡ് (വിഐഎൽ) പ്രഖ്യാപിച്ചു. മെയ് 3 വരെ സിം ബാലൻസിന്റെ വാലിഡിറ്റി തീർന്നു പോയാലും അതിനുശേഷവും ഉപഭോക്താക്കൾക്ക് അവരുടെ എയർടെൽ മൊബൈൽ നമ്പറുകളിൽ ഇൻകമിംഗ് കോളുകൾ സ്വീകരിക്കാൻ അനുവദിക്കുന്നതിന് സമാനമായ ഒരു സംരംഭം എയർടെൽ കമ്പനിയും പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം വോഡഫോൺ ഐഡിയയും ,എയർടെലും ഉപഭോക്താക്കൾക്കായി 2020 ഏപ്രിൽ 17 വരെ അതിന്റെ പ്രീപെയ്ഡ് പ്ലാനുകളുടെ കാലാവധി നീട്ടിയിരുന്നു. ഇതേ പോലെയുള്ള ഓഫർ തന്നെ ബിഎസ്എൻഎൽ പ്രഖ്യാപിചിട്ടുണ്ടായിരുന്നു, അതായത് ഉപഭോക്താക്കൾക്ക് പത്ത് രൂപ ടോക്ക് ടൈം ക്രെഡിറ്റ് ചെയ്തു. റിലയൻസ് ജിയോ തങ്ങളുടെ ജിയോ ഫോൺ ഉപയോക്താക്കൾക്ക് 100 മിനിറ്റ് കോളുകളും എസ്എംഎസും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.മാത്രമല്ല റീചാർജ് ചെയ്തില്ലെങ്കിലും അവരുടെ ഉപയോക്താക്കളുടെ നമ്പറുകൾ താൽക്കാലികമായി നിർത്തിവയ്ക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. വീഡിയോ കണ്ട ഓഫറുകൾ എല്ലാം അറിയാം.