മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം @ഏപ്രിൽ 2 -വ്യാഴാഴ്ച
ഇന്ന് 21 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കാസർഗോഡ് 8, ഇടുക്കി 5, കൊല്ലം 2, തിരു വനന്തപുരം 1, പത്തനംതിട്ട 1, എറണാകുളം 1, മലപ്പുറം 1, തൃശൂർ 1, കണ്ണൂർ 1.
ആകെ 286 കൊറോണ ബാധിതർ. ഇതുവരെ 28 പേർ രോഗവിമുക്തരായി. 1,65,934 പേർ നിരീക്ഷണത്തിൽ.
സംസ്ഥാനത്ത് ഒരു ലക്ഷം ഐസൊലേഷൻ കിടക്കകളുണ്ടാക്കും.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങളോട് വിവേചനം പാടില്ല.
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേർ നിസാമുദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ.
തബ്ലീഗ് സമ്മേളനത്തിൽ കേരളത്തിലെ 157 പേർ പങ്കെടുത്തു.
രണ്ട് ദിവസം കൊണ്ട് 28 ലക്ഷത്തിലധികം പേർക്ക് സൗജന്യ റേഷൻ വിതരണം ചെയ്തു.
വയനാട് ആദിവാസി മേഖലയിലെ റേഷൻ വിതരണത്തിലെ കൃത്രിമം പരിശോധിക്കും.
പ്രവാസി മലയാളികൾക്ക് എംബസി വഴി സുരക്ഷയൊരുക്കാൻ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു. കൊറോണയല്ലാത്ത കാരണത്താൽ വിദേശത്ത് മരിച്ചവരുടെ മൃതദേഹം എത്തിക്കാനുള്ള തടസം നീക്കാനും അഭ്യർഥിച്ചു.
സംസ്ഥാനാന്തര ചരക്കുഗതാഗതം ഉറപ്പാക്കാനും ലോക്ക്ഡൗൺ പിൻവലിച്ചാൽ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കാനും കേന്ദ്രത്തോട് അഭ്യർഥിച്ചു.
റാപിഡ് ടെസ്റ്റിനുള്ള സഹായം കേന്ദ്രത്തോട് അഭ്യർഥിച്ചു.
സന്നദ്ധ പ്രവർത്തനത്തിന് എൻസിസി, എൻഎസ്എസ് വളണ്ടിയർമാരെയും ഉൾപ്പെടുത്തും.
സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയർത്താനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
തീവ്ര ബാധിത പ്രദേശങ്ങളായി 7 ജില്ലകൾ. ജാഗ്രത ശക്തിപ്പെടുത്തും.
ഇന്ന് സർവീസ് പെൻഷൻ സുഖമമായി വിതരണം ചെയ്തു. കാർഷിക പെൻഷൻ കൃത്യമായി വിതരണം ചെയ്യും.
എപിഡെമിക് ആക്ട് പ്രകാരം 1663 പേർക്കെതിരെ കേസെടുത്തു.
ഹോംസ്റ്റേകളും ഹോട്ടലുകളും സർക്കാർ ഏറ്റെടുക്കും.
മരുന്ന് ക്ഷാമം പരിഹരിക്കും.
വിദ്യാർഥികൾക്കു വേണ്ടി ‘സമഗ്ര’ പോർട്ടലിലൂടെ ഓൺലൈൻ പഠന സംവിധാനം ഒരുക്കും.
വേനലായതിനാൽ കുടിവെള്ള വിതരണം ശക്തിപ്പെടുത്തും.
കോഴിത്തീറ്റ വിതരണം ഉറപ്പാക്കും.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നേഴ്സുമാരെ പിരിച്ചുവിട്ടത് അനുവദിക്കില്ല.
വ്യാജവാർത്ത: നടപടി ശക്തമാക്കും. ഇതിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പൊലീസിന്റെ ഇടപെടൽ ശക്തിപ്പെടുത്തും.
വൈദ്യുതി ബോർഡിലെ ഓഫീസർമാരും ജീവനക്കാരും ചേർന്ന് ഒരു മാസത്തെ ശമ്പളം നൽകും. ആദ്യ ഗഡു 20 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
സാലറി ചലഞ്ച് അഭ്യർഥന മാത്രമാണ്.
കൊറോണയല്ലാത്ത മറ്റ് രോഗങ്ങൾക്കെതിരെയും ജാഗ്രത വേണം.
കർണ്ണാടക ബിജെപി നേതാവിന്റേത് രാഷ്ട്രീയ പരാമർശമാണ്. അതിനോട് പ്രതികരിക്കുന്നില്ല. ഇപ്പോൾ കൊറോണ പ്രതിരോധത്തിന് മുൻഗണന നൽകി ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണ്.
മദ്യ വിതരണം: ഹൈക്കോടതിയുടെ വിധി അനുസരിക്കും.
കൊറോണ സമൂഹവ്യാപനത്തിരെ ജാഗ്രത ശക്തമാക്കും.
വിഡിയോ കാണാം