യുപിഎസ്സി വിജ്ഞാപനം: 53 ഒഴിവ്
കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ 53 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു.ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 27. തസ്തിക ഒഴിവുകളുടെ എണ്ണം ചുവടെ.
തസ്തിക | ഒഴിവുകളുടെ എണ്ണം |
---|---|
ശാസ്ത്രജ്ഞൻ ‘ബി’ (ജിയോ ഫിസിക്സ്) | 02 |
ശാസ്ത്രജ്ഞൻ ‘ബി’ (ഫിസിക്സ്) | 02 |
ശാസ്ത്രജ്ഞൻ ‘ബി’ (കെമിസ്ട്രി) | 01 |
അസിസ്റ്റന്റ് ജിയോഫിസിസ്റ്റ് | 17 |
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി) | 03 |
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോത്തോറാസിക് സർജറി) | 04 |
സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാൻസർ സർജറി) | 03 |
സിസ്റ്റം അനലിസ്റ്റ് | 05 |
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി / ബാക്ടീരിയോളജി) | 03 |
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (നെഫ്രോളജി) | 01 |
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (യൂറോളജി) | 02 |
ഇംഗ്ലീഷിലെ ലക്ചറർ | 01 |
വെറ്ററിനറി അസിസ്റ്റന്റ് സർജൻ | 09 |
അപേക്ഷിക്കേണ്ട വിധം: ഓൺലൈനായി അപേക്ഷിക്കണം. www.upsconline.nic.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.