ഒരു കപ്പ് റേഷൻ അരി എടുക്കുക.എന്നിട്ട് ഒരു ഫ്രൈ പാനിൽ ഇട്ട് നന്നായി ചൂടാക്കി എടുക്കുക.അരികളെല്ലാം ഒന്നു മൊരിഞ്ഞു വരും വരെ ഇളക്കുക. ശേഷം അരി നന്നായി കഴുകിയെടുക്കുക. പിന്നീട് വൃത്തിയാക്കി വച്ചിരിക്കുന്ന അരി ഒരു കുക്കറിലേക്ക് ഇടുക ഒരുകപ്പ് അരിക്ക് ഒന്നാരകപ്പ് വെള്ളം എന്ന അളവിൽ ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് ചെറിയ തീയിൽ ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
ഇനി ഇതിനുള്ള മസാല തയ്യാറാക്കാം അതിനായി ഒരു സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് ഒരു സ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത്. പച്ചമുളക് മൂന്ന് എണ്ണം ചെറുതായി അരിഞ്ഞത്, സവോള വലുത് ഒര് എണ്ണം ചെറുതായി അറിഞ്ഞത്.തക്കാളി ഒരു പകുതി കുരു കളഞ്ഞു ചെറുതായി അരിഞ്ഞത്. കാരറ്റ്, ബീൻസ്,ക്യാപ്സികം എന്നിവ അരിഞ്ഞത്.നെയ്യ് ,നല്ലെണ്ണ ഇത്രയും ആണ് വേണ്ടത്.ഇനി പാകം ചെയ്യാം.
ഒരു ചീനച്ചട്ടിയിൽ ഒരു സ്പൂൺ നെയ്യ് കുറച്ച് നല്ലെണ്ണയും ഒഴിക്കുക.ഇവ ചൂടായി വന്നാൽ അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക.നന്നായിവഴറ്റുക അതിന്റെ പച്ചമണം മാറിക്കഴിഞ്ഞാൽ അതിലേക്ക് സവോളയും പച്ചമുളകും ചേർക്കുക അതും നന്നായി വഴറ്റുക. അതൊന്ന് വാടി വരുമ്പോൾ കാരറ്റ്, ബീൻസ് എന്നിവ ചേർക്കുക എന്നിട്ട് അടച്ചു വെക്കാതെ തന്നെ വഴറ്റുക. അതൊക്കെ ഒന്നു വാടി വന്നാൽ അതിലേക്ക് കുറച്ചു കുരുമുളക് പൊടി ചേർക്കുക പിന്നെ നേരത്തെ എടുത്തു വച്ചിരിക്കുന്ന തക്കാളിയും ചേർത്തു വഴറ്റുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർക്കുക.ഒരു കാര്യം ശ്രദ്ധിക്കുക നേരത്തെ ചോറിൽ ഉപ്പു ചേർത്താണ് വേവിച്ചാണ് അതുകൊണ്ടു തന്നെ നോക്കി വേണം ഉപ്പുചേർക്കാൻ. ഇനി ആ മസലയിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ചോറു ചേർത്ത് ഇളക്കുക.പിന്നീട് അതിലേക്ക് നേരത്തെ എടുത്ത് വച്ചിരിക്കുന്ന ക്യാപ്സിക്കവും മല്ലി ഇല യും ചേർത്ത് ഇളക്കുക.
ഇനി നിങ്ങൾ വെജിറ്റേറിയൻ ആണെങ്കിൽ ഇതു പോലെതന്നെ കഴിക്കാം അല്ലെങ്കിൽ ഇതി ലേക്ക് മൂന്നോ നാലോ മുട്ട നല്ലെണ്ണ യിൽ ആവശ്യത്തിനു ഉപ്പും കുരുമുളകും ചേർത്ത ചിക്കി പൊരിച്ചെടുത്തു ചേർത്തും കഴിക്കാംഒരുകാര്യം മുട്ട ഒരുപാട് പൊരിച്ചെടുക്കരുത് അതിന്റെ മൃദുത്വം നഷ്ടപ്പെടു അപ്പോൾ രുചിയിലും വ്യത്യസം വരും. വീഡിയോ കാണാം.