സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ബജറ്റിൽ കുടുംബശ്രീ വഴിയുള്ള ധനസഹായവും ഉണ്ടായിരുന്നു. നമ്മൾ ഒക്കെ വാർത്തകളിൽ കേട്ടതാണ് കുടുംബശ്രീ വഴി 20000 രൂപയുടെ പലിശ രഹിത വായ്പ പദ്ധതിയെ കുറിച്ച്. എന്നാൽ ഈ പദ്ധതിയെ പറ്റി ഒരുപാട് വാർത്തകളും അറിയിപ്പുകളും ലഭിക്കുന്നുണ്ട്. ആ പദ്ധതിയിൽ എന്തെകിലു൦ മാറ്റം വരുത്തിയിട്ടുണ്ടോ, ഉണ്ടെങ്കിൽ എന്തൊക്കെ എന്നാണ് ഇവിടെ വിവരിക്കുന്നത്.പലിശ രഹിത വായ്പ,അതായത് പലിശ നമ്മൾ അടക്കേണ്ട ആവശ്യമില്ല, സർക്കാർ അടയ്ക്കുമെന്നായിരുന്നു മുൻപ് അറിയിച്ചിരുന്നത്. നമ്മുക്ക് ലഭിച്ച വാർത്തയുടെ അടിസ്ഥാനത്തിൽ 3 വര്ഷം കൊണ്ട് തിരിച്ചു അടച്ചാൽ മതിയാകും എന്നായിരുന്നു.
അതെ സംബന്ധിച്ചു കുറച്ചു മാറ്റങ്ങളും നിർദേശങ്ങളും വന്നിട്ടുണ്ട്.കാരണം ഇതിനുള്ള അപേക്ഷകർ ഒരുപാട് കൂടുകയും മാത്രമല്ല സാമ്പത്തികമായ പ്രശനവും ഉണ്ടായ സാഹചര്യം ആയത് കൊണ്ടാണ്. അത് എങ്ങനയാണെന്നും ഈ പുതിയ മാറ്റങ്ങൾ ആരെയൊക്കെയാണ് ബാധിക്കുന്നതെന്നുമാണ് ഇവിടെ വിവരിക്കുന്നത്. എല്ലാവര്ക്കും 20000 രൂപ എന്നതിന് പകരം അർഹമായവർക്ക് 5000 രൂപ മുതൽ പ്രയാസം കണക്കെലെടുത്ത് നൽകുക എന്നതാണ് പുതിയ തീരുമാനം.ഇതനുസരിച്ചു 20000 രൂപ വരെ ലഭിച്ചേക്കും. ഇതിന്റെ ഓരോ ഘട്ടങ്ങൾ പരിശോദിക്കുകയാണെങ്കിൽ ഒരാൾക്ക് 5000 രൂപ എന്ന കണക്കളിൽ അയൽക്കൂട്ടങ്ങൾക്ക് വകയിരുത്തുകയും അംഗങ്ങൾ ചർച്ച ചെയ്തിട്ടാണ് 5000, 10000, 15000, 20000 എന്നിങ്ങനെ തുക ലഭിക്കുന്നത്.മൊത്തത്തിൽ പ്രഖ്യാപിച്ച തുക 2000 കോടി രൂപ ആയിരുന്നു, കൂടാതെ ഒരംഗത്തിന് പരമാവധി 20000 രൂപയുമായിരുന്നു. എന്നാൽ 3,55,000 മുകളിൽ വരുന്നവർ ഇപ്പോൾ തന്ന വായ്പക്ക് ഉള്ള അപേക്ഷകൾ കൊടുത്തു തുടങ്ങി. അത് കൊണ്ട് തന്നെ 2000 കോടി രൂപ കൊണ്ട് തികയില്ല. അത് കൊണ്ടാണ് അർഹരായവർക്ക് കൊടുക്കാനുള്ള തീരുമാനം.
ഇത് ആർക്കൊക്കെയാണ് കിട്ടുന്നതെന്ന് നോക്കാം. സർക്കാർ പ്രഖ്യാപിച്ച 10000 രൂപയിൽ കൂടുതലുള്ള ഏതെങ്കിലും ആനുകൂല്യം കൈപറ്റിയിട്ടുള്ളവർക്ക് ഇത് ലഭിക്കില്ല.മാത്രമല്ല കുടുംബശ്രീയിൽ രണ്ടോ അതിലധികമോ വായ്പകൾ ഉള്ളവർക്കും ലഭിക്കില്ല. സർക്കാകർ അവശ്യ സർവീസായി പ്രഖ്യാപിച്ച സ്വകാര്യ സ്ഥാപനങ്ങളിലോ കടകളിലോ ഒക്കെ ജോലി ചെയ്യുന്ന 10000 രൂപയിൽ കൂടുതൽ ശമ്പളമുള്ളവരെയും ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.അടുത്തതായി 10000 രൂപയിൽ കൂടുതൽ പെൻഷനോ അത്തരത്തിൽ ഏതെങ്കിലും ആനുകൂല്യം ലഭിക്കുന്നവർക്ക് ഈ പദ്ധതി ലഭിക്കില്ല. അതേ സമയം സാമൂഹിക പെൻഷൻ വാങ്ങുന്നവർക്ക് വായ്പ ലഭിക്കും. ഇതൊക്കയാണ് മാറ്റം വരുത്തിയ കാര്യങ്ങൾ. ഇത് പദ്ധതി നിർത്തി വെച്ചു എന്നൊക്കെ കേട്ടത് ശെരിയല്ല.കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസിലാക്കാം.