കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി അവസരം. കരാർ നിമയമനമായിരിക്കും. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. തപാലിലാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരത്തെ അരുവിക്കരയിലും ഇടുക്കി ജില്ലയിലെ തൊടുപുഴയിലുമുള്ള ഹിലി അക്വ പ്ലാൻറിലേക്കാണ് അവസരം.
അരുവിക്കരയിലെ ഒഴിവുകൾ
അസിസ്റ്റൻറ് എൻജിനീയർ (ഓപ്പറേഷൻസ് ആൻഡ് മെയിൻറനൻസ്)
യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ ബി.ടെക്. ഒരുവർഷത്തെ പ്രവത്തിപരിചയം. പ്രായപരിധി: 40 വയസ്സ്.
ജനറൽ ഫോർമാൻ
യോഗ്യത: മെക്കാനിക്കൽ / ഇലക്ട്രിക്കൽ / കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ / ഐ.ടി.ഐ. പ്രായപരിധി: 45 വയസ്സ്.
സ്റ്റോർ കം സെയിൽ ഇൻ ചാർജ്
യോഗ്യത: സയൻസ് / കൊമേഴ്സ് ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്.
ഓപ്പറേറ്റേഴ്സ്
യോഗ്യത: മെക്കാനിക്കൽ / ഫിറ്റർ / ഇലട്രിക്കൽ / ഇലക്ട്രോണിക്സ് / റഫ്രിജറേഷൻ ഐ.ടി.ഐ. അല്ലെങ്കിൽ കെമിക്കൽ / ഇലക്ട്രിക്കൽ വി.എച്ച്.എസ്. ഇ. ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
ഫോർക്ക് ലിഫ്റ്റ് സ്റ്റോക്കർ ഓപ്പറേറ്റർ
യോഗ്യത: വി.എച്ച്.എസ്.ഇ. അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം. ഓപ്പറേറ്റിങ്ങ് ഫോർക്ക് ലിഫ്റ്റിൽ പ്രവൃത്തിപരിചയം. പ്രായപരിധി: 35 വയസ്സ്.
ഇലക്ട്രീഷ്യൻ
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 40 വയസ്സ്.
വർക്കേഴ്സ്
യോഗ്യത: ഒൻപതാം ക്ലാസ് വിജയം. നല്ല ശാരീരികക്ഷമതയുണ്ടാകണം. പ്രായപരിധി: 32 വയസ്സ്.
തൊടുപുഴയിലെ ഒഴിവുകൾ
അസിസ്റ്റൻറ് ഫോർമാൻ
യോഗ്യത: മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് II
മെക്കാനിക്കൽ ഡിപ്ലോമ / ഐ.ടി.ഐ. മൂന്നുവർഷത്തെ പ്രവൃത്തി പരിജയം .
വർക്കർ / ഹെഡ് ലോഡ് വർക്കർ
യോഗ്യത: എട്ടാം ക്ലാസ് വിജയം.
അപേക്ഷ പൂരിപ്പിച് The Managing Director, Kerala Irrigation Infrastructure Development Corporation Limited, Paravathy,TC36/1,NH66 Service Road, Enchakkal Jn, Chakai P.0, Thiruvananthapuram-695 024 – വിലാസത്തിലേക്ക് അയയ്ക്കുക. ലോക്സഡൗൺ നീണ്ടുപോകുന്ന സാഹചര്യമുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കാവുന്നതാണ്. അപേക്ഷാ കവറിന് പുറത്ത് തസ്തികയുടെ പേര് രേഖ പ്പെടുത്തിയിരിക്കണം.
തൊടുപുഴയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 22.
അരുവിക്കരയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ് 25.
തൊടുപുഴയിൽ അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അരുവിക്കരയിൽ അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
JOIN JOB NEWS TELEGRAM GROUP CLICK HERE