സംസ്ഥാനത്തു കോവിഡ് 19 പ്രതിരോധത്തെതുടർന്നുള്ള ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ KSEB സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരുന്നതാണ്.
ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. ഈ സമയത്തു വൈദ്യുതി ബില്ലടക്കുന്നതിനു കെ എസ് ഇ ബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്.
ഓൺലൈൻ പേയ്‌മെന്റ് സംബന്ധമായ കൂടുതൽ വിവരങ്ങൾ കോവിഡ് പശ്ചാത്തലത്തിൽ KSEB ക്യാഷ് കൗണ്ടറുകളുടെ പ്രവർത്തനം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ് എന്നറിയാമല്ലോ..?
വൈദ്യുതി ചാർജ് ഓൺലൈൻ അടയ്ക്കാൻ കെ എസ് ഇ ബി ഉപഭോക്താക്കൾക്കായി നിരവധി മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്.
www.kseb.in എന്ന വെബ് പോർട്ടൽ വഴിയും KSEB മൊബൈൽ ആപ്പ് വഴിയും
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നീ സംവിധാനങ്ങൾ വഴി കറണ്ട് ചാർജ് അടക്കാവുന്നതാണ്.
SBI, ഫെഡറൽ ബാങ്ക്, ICICI ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത്, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവയിൽ അക്കൗണ്ട് ഉള്ളവർക്ക് അധികചാർജ് ഇല്ലാതെ (Transaction charge) വൈദ്യുത ചാർജ് ഓൺലൈൻ അടയ്ക്കുന്നതിന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഫെഡറൽ ബാങ്ക് ഗേറ്റ്‌വേ വഴി ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 2000 രൂപാ വരെയുള്ള വൈദ്യുതി ചാർജ് അധിക തുക (Transaction charge) നൽകാതെ അടക്കാവുന്നതാണ്.
2000 രൂപാ വരെയുള്ള വൈദ്യുതി ചാർജ് അധിക തുക (Transaction charge) നൽകാതെ റു പേ (Rupay) ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാവുന്നതാണ്.
ഇതിനു പുറമെ BBPS സംവിധാനങ്ങളായ Paytm, ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയും അധിക തുക (Transaction charge)നൽകാതെ വൈദ്യുതി ചാർജ് അടയ്ക്കാം. ഇപ്പോൾ BHIM App വഴിയും വൈദ്യുതി ചാർജ് അടക്കാവുന്നതാണ്. BBPS മാർഗ്ഗങ്ങൾ ഉപയോഗിക്കുമ്പോൾ നൽകേണ്ട അധികതുക (Transaction charge) KSEB ആണ് നൽകുന്നത്.
ഇതിനു പുറമെ ഏത് ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിലും ഓട്ടോമാറ്റിക് ആയി വൈദ്യുതി ചാർജ് ഈടാക്കുന്ന NACH സംവിധാനവും നിലവിലുണ്ട്.
ഇനി കൗണ്ടറിൽ പോകേണ്ട. ക്യൂ നിൽക്കേണ്ട.
വീട്ടിലിരുന്നു തന്നെ മൊബൈൽ വഴിയോ കമ്പ്യൂട്ടർ വഴിയോ വൈദ്യുതി ബിൽ തുക അടയ്ക്കാം.
വൈദ്യുതി മുടക്കം സംബന്ധിച്ച മുന്നറിയിപ്പും വൈദ്യുതി ബിൽ സംബന്ധിച്ച വിവരവും SMS / ഇ-മെയിൽ ആയി ലഭിക്കാൻ http://hris.kseb.in/OMSWeb/registration എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക
വിശദാംശങ്ങൾ അറിയാൻ 1912 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.