തമിഴ്നാട് എൻഎൽസി ഇന്ത്യ, വിവിധ വിഭാഗങ്ങളിൽ ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 259 ഒഴിവുകളിലേക്കും സർവേ വിഭാഗത്തിൽ അസിസ്റ്റന്റ് മാനേജറുടെ 15 ഒഴിവുകളിലേക്കും നിയമനം നടത്തുന്നു. ഓൺ ലൈനായി അപേക്ഷിക്കാം.
മെക്കാനിക്കൽ (125 ഒഴിവ്), ഇലക്ട്രിക്കൽ- ഇഇഇ (65 ഒഴിവ്), ഇലക്ട്രിക്കൽ- ഇസിഇ (10 ഒഴിവ്), സിവിൽ (5 ഒഴിവ്), കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ (15 ഒഴിവ്), കംപ്യൂട്ടർ (5 ഒഴിവ്), മൈനിങ് (5 ഒഴിവ്), ജിയോളജി (5 ഒഴിവ്), ഫിനാൻസ് (14 ഒഴിവ്), ഹ്യൂമൻ റിസോഴ്സ് (10 ഒഴിവ്) വിഭാഗങ്ങളിലാണ് ഗ്രാജുവേറ്റ് എക്സിക്യൂട്ടീവ് ട്രെയിനി ഒഴിവുകൾ. ട്രെയിനി വിഭാഗത്തിൽ 50000- 160000 രൂപ വരെയും അസിസ്റ്റന്റ് മാനേജർക്ക് 40000-140000 രൂപ വരെയും ശമ്പളം ലഭിക്കും.