പോസ്റ്റൽ അസിസ്റ്റൻറ്, സോർട്ടിംഗ് അസിസ്റ്റൻറ് ,പോസ്റ്റുമാൻ, മെയിൽ ഗാർഡ്, എൽഡി ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ 75 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഹരിയാന പോസ്റ്റൽ സർക്കിൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സെപ്റ്റംബർ 29, 2021 നു മുൻപായി സമർപ്പിക്കാം.
പോസ്റ്റർ അസിസ്റ്റൻറ് / സോർട്ടാൽ അസിസ്റ്റൻറ് തസ്തികയിൽ 28 ഒഴിവുകളാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്കൂളിൽ നിന്നും പ്ലസ് ടു പാസായവർക്ക്, കൂടാതെ ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.
പോസ്റ്റുമാൻ/ മെയിൽഗാർഡ് തസ്തികയിൽ 18 ഒഴിവുകളുണ്ട്. 21,700 രൂപ മുതൽ 69,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പ്ലസ് ടു ആവശ്യമായ യോഗ്യത കൂടാതെ ഹിന്ദി ഭാഷ അറിഞ്ഞിരിക്കണം, മാത്രവുമല്ല പത്താം ക്ലാസ് വരെയെങ്കിലും ഹിന്ദി ഭാഷ പഠിച്ചിരിക്കണം. എൽഡി ക്ലർക്ക് തസ്തികയിലേക്ക് ഒരു ഒഴിവുകളാണുള്ളത് 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി.പ്ലസ് ടു ജയിച്ചവർക്കും ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 28 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 56,900 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാ൦, കൂടാതെ ഹിന്ദി അറിഞ്ഞിരിക്കണം.
താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം ” Assistant Director (Staff), O/o the Chief Postmaster General, 107 Mall Road, Haryana Circle, Ambala Cantt-133001″.
Good