സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു | Svasthaṁ Facilitator: Application invited
വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിരമിച്ച അധ്യാപികമാർ, സർക്കാർ ഉദേ്യാഗസ്ഥർ (വനിതകൾ മാത്രം) എന്നിവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം എന്ന നിലയിൽ സൗജന്യ സേവനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. വിശദമായ ബയോഡാറ്റ തപാൽ മാർഗമോ നേരിട്ടോ സിവിൽ സ്റ്റേഷനിലുള്ള വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കാം.
ഫോൺ: 819469393.