1. കൊച്ചി സേക്രഡ് ഹാർട്ട് കോളേജ്: 7 ഒഴിവുകൾ
കൊച്ചി തേവരയിൽ പ്രവർത്തിക്കുന്ന സേക്രഡ് ഹാർട്ട് കോളേജിൽ വിവിധ വിഷയങ്ങളിലായി 7 അധ്യാപക ഒഴിവ്. സ്ഥിരനിയമനമായിരിക്കും.
വിഷയം, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തിൽ.
ഫിസിക്സ്-1 (കമ്യൂണിറ്റി), ഇക്കണോമിക്സ്-1 (ജനറൽ), സുവോളജി-2 (ജനറൽ-1, കമ്യൂണിറ്റി-1), കെമിസ്ട്രി –3 (ജനറൽ-2, കമ്യൂണിറ്റി-1).
യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ കേരള സർക്കാരിൻറയും യു.ജി.സി.യുടെയും എം.ജി. സർവകലാശാലയുടെ നിയമത്തിന് വിധേയമായിട്ടായിരിക്കും.
വിശദവിവരങ്ങൾക്കായി www.shcollege.ac.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷാഫോം വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷിക്കാനായി പ്രിൻസിപ്പൽ, എസ്.എച്ച്. കോളേജ്,എന്ന പേരിൽ എറണാകുളത്ത് മാറാൻ കഴിയുന്ന 1000 ഡിമാൻറ് ഡ്രാഫ്റ്റം പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളുമായി കോളേജ് ഓഫീസിൽ എത്തിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30
2. മലപ്പുറം ഗോത്രബന്ധ പദ്ധതി: 29 ഒഴിവുകൾ
മലപ്പുറം ജില്ലയിൽ പട്ടികവർഗ വിദ്യാർഥികൾ പഠിക്കുന്ന 29 സർ ക്കാർ/എയ്ഡഡ് പ്രൈമറി ക്ലാസുകളുള്ള സ്കൂളുകളിൽ ഗോത്രബന്ധു പദ്ധതിപ്രകാരം മെൻറർ ടീച്ചർമാരെ നിയമിക്കുന്നു. വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്തെ മുഖ്യപിന്നാക്കഗോത്രവിഭാഗത്തിൽ പ്പെട്ടവർക്ക് അപേക്ഷിക്കാം.
യോഗ്യത: ടി.ടി.സി./ ഡി.എഡ്/ ബി.എഡ് ഗോത്രവർഗ ഭാഷ, സംസ്കാരം, ഗോത്രവർഗ കലാരൂപങ്ങളിൽ പ്രാവീണ്യവും സാക്ഷരത, സർവേ എന്നിവയിലെ പരിചയവും അധിക യോഗ്യതയായി പരിഗണിക്കും.
വിശദവിവരങ്ങൾക്ക് നിലമ്പൂർ എടവണ്ണ പെരിന്തൽമണ്ണ ട്രൈബൽ എക്സറ്റഷൻ ഓഫീസുകളിൽ ബന്ധപ്പെടണം. ഫോൺ: 04931-220315, 9496070368, 9496070369, 9496070400. അപേക്ഷിക്കാനായി വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജാതി, വിദ്യാഭ്യാസയോഗ്യത. എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നിലമ്പൂർ ഐ.ടി.ഡി.പി. ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.