Tuition Teachers Vacancy : പ്രീമെട്രിക് ഹോസ്റ്റലില്‍ (Premetric Hostel) ട്യൂഷന് ടീച്ചര്‍മാരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തില്‍ അഴിയൂരില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ യു .പി വിഭാഗത്തില്‍ രണ്ട് ട്യൂഷന് ടീച്ചര്‍മാരെയും, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ് , കണക്ക് , ഹിന്ദി, ഫിസിക്കല്‍ സയന്‍സ് , നാച്ചുറല്‍ സയന്‍സ് എന്നീ വിഭാഗങ്ങളിലായി ആറ് ട്യൂഷന് ടീച്ചര്‍മാരെയും നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത , മുന്‍പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 11 വെള്ളിയാഴ്ച രാവിലെ 10.30 ന് വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകേണ്ടതാണ്.