മുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട അകറ്റാം ഈ വഴികളിലൂടെ
നമുക്ക് 20 വയസ്സാകുമ്പോഴേക്കും മുടിയുടെ തഴച്ചു വളരൽ പൂർണമാകും. പുരുഷന്മാരുടെ ഹോർമോൺ വ്യത്യാസം മൂലം മീശയും താടിയും വളരും. കഷണ്ടിയും വന്നേക്കാം.ജീവനില്ലെങ്കിലും മുടിയുടെ കോശങ്ങൾ വളരും. നാം മരിച്ചശേഷവും നമ്മുടെ മുടി ഏതാനും ദിവസം വളർന്നു കൊണ്ടേയിരിക്കുമെന്നു കൂടി കേട്ടോളൂ.
തലയിൽ പൊതുവേ വിയർപ്പു കൂടും. അതിനാൽ ദിവസവും തലകഴുകി വൃത്തിയാക്കണം. കുളിക്കുന്നത് ശുദ്ധമായവെള്ളത്തിൽ ആയിരിക്കണം
പൈപ്പിലെ വെള്ളത്തിൽ കുളിക്കുന്നത് അത്ര നല്ലതല്ല. അതുപോലെ ഷവർ ഉപയോഗിച്ച് കുളിക്കുന്നതും നല്ലതല്ല.
കുളിക്കുന്നതിനു സമയമുണ്ട്. കുളിക്കാനായി ഏറ്റവും നല്ല സമയം അതി രാവിലെ തന്നെയാണ്. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെകുളിക്കേണ്ട സമയമല്ല. അധിക വെയിലും ചൂടും മുടിക്കു പറ്റില്ല.
രാത്രി നേരത്തെ തന്നെ കിടന്നുറങ്ങേണ്ടതുണ്ട്. എന്നാൽ ചില രാത്രി വൈകിയാണ് ഉറങ്ങുന്നത് ഇത്തരക്കാരിൽ മുടി കൊഴിയാനുള്ള സാധ്യത വളരെ കൂടുതലാണ്. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്ന ശീലം എല്ലാവരിലും ഉണ്ടാകേണ്ടതുണ്ട്.
തലയിൽ പേനുണ്ടായാലും ചെറിയ ചെള്ളുണ്ടായാലും താരനുണ്ടായാലും മുടി കൊഴിയും.
കുളിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ ആ വെള്ളത്തിലെ പൂപ്പൽ മൂലം മുടി മുഴുവൻ കൊഴിഞ്ഞ് ഏതാനും ദിവസത്തിനകം കഷണ്ടിവരെയാകും.അതുപോലെ നട്ടുച്ചനേരത്ത് കുളിക്കുന്നതും നല്ലതല്ല.
ടെൻഷൻ കൂടിയാലും ഭയമുണ്ടായാലും ശോകഭാവത്തിലായാലും ഇടയ്ക്കിടെ ഇറിറ്റേഷൻ വന്നാലും മുടികൊഴിച്ചിൽ വരാം.
ചൊറിയും കുരുക്കളും തലയിലുണ്ടായാലും മുടി കൊഴിയും.
ചായയും കോളയും മദ്യവും കൂടിയാലും മുടി കൊഴിയാം.
സ്ത്രീകളിൽ മാസമുറ കൃത്യമല്ലെങ്കിലും മുടി കൊഴിയും.
ഷാംപൂവും സോപ്പും അധികം ഉപയോഗിച്ചാലും മുടികൊഴിച്ചിൽ ഉറപ്പ്.
സോപ്പിനും ഷാംപൂവിനും പകരം ചെറുപയർ പൊടിയോ കടലപ്പൊടിയോ ആകാമല്ലോ. ഇനി ഷാംപൂ തന്നെ വേണമെങ്കിൽ ചെമ്പരത്തിയുടെ ഇലയും ആര്യവേപ്പിന്റെ ഇലയും ഓരോ പിടിയും രണ്ടു ചെമ്പരത്തിപ്പൂവും ചേർത്തു മിക്സിയിലിട്ട് അടിച്ചാൽ ഒന്നാന്തരം ഷാംപൂവായി.
ഭക്ഷണത്തിൽ ശ്രദ്ധിച്ചാൽ മുടി വളരും.
പച്ചക്കറികളോടൊപ്പം മുള്ളുള്ള മൽസ്യമാവാം. ആട്ടിറച്ചിയും പോത്തിറച്ചിയുമാവാം.
പാലാകാം. എള്ളാണു മുടിക്ക് ഏറ്റവും പറ്റിയത്. എള്ള് കഴുകി വൃത്തിയാക്കി അതു വറുത്തു ചുക്കുപൊടിയും ശർക്കരയും ചേർത്തു (10 ഗ്രാം) രണ്ടു നേരം കഴിച്ചാൽ മുടി വളരും.
ഒരസുഖവുമില്ലെങ്കിൽ മുടി നന്നായി വളരാൻ ശുദ്ധമായ നല്ലെണ്ണ മതി. കൈവിരൽ കൊണ്ടു തലയോട്ടിയിലും മുടിയിഴകളിലും എണ്ണ തേച്ചു പിടിപ്പിക്കണം. ചിലർക്കു നല്ലെണ്ണ തേച്ചാൽ താരൻ വരും. അവർക്കു വെളിച്ചെണ്ണയാകാം. ആവണക്കെണ്ണയാകാം, കടലെണ്ണയാവാം. അല്ലെങ്കിൽ ഒലിവെണ്ണയാകാം.
മുടികൊഴിച്ചിൽ തടയാൻ നല്ലൊരു മരുന്നുണ്ട്. ഉണങ്ങിയ നെല്ലിക്കാത്തോട് ഒരു ഗ്ലാസ്സിന്റെ പകുതിവരെയിട്ട്, അതിനു മുകളിൽ മോര് ഒഴിച്ച് രണ്ടു മണിക്കൂർ കുതിർക്കുക. അത് അരച്ച് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച്, ഒന്നര മണിക്കൂറിനുശേഷം കുളിക്കുക.
താരനുണ്ടെങ്കിൽ അതും പോകും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മതി. അല്ലെങ്കിൽ കഫക്കെട്ട് വരും.
മുടി നന്നായി വളരാൻ നല്ലൊരു എണ്ണ വീട്ടിലുണ്ടാക്കാനുള്ള വിദ്യ പറഞ്ഞുതരാം. ഒരു ലീറ്റർ നല്ലെണ്ണയിൽ 150 ഗ്രാം കഞ്ഞുണ്ണിയും 150 ഗ്രാം ബ്രഹ്മിയും 50 ഗ്രാം മൈലാഞ്ചിയും 100 ഗ്രാം ആര്യവേപ്പിൻ ഇലയും (ഇലകൾ വെള്ളത്തിലിട്ടു നീരു പിഴി ഞ്ഞെടുത്ത് എണ്ണയിലൊഴിക്കണം) ചേർത്തശേഷം അഞ്ചുഗ്രാം അഞ്ജനം, പൊടിച്ചിട്ട് എണ്ണ കാച്ചി വറ്റിച്ചെടുക്കുക. ഇതു തേച്ചാൽ മുടി വളരും.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.