ഒരു മാസം എത്ര സിനിമ വേണമെങ്കിലും കാണാം – 129 രൂപ മാത്രം; കിടിലന്‍ ഓഫറുമായി BSNL

0

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകളുമായി പൊതുമേഖലാ ടെലികോം ദാതാക്കളായ ബിഎസ്എന്‍എല്‍. ഒടിടി പ്ലാറ്റ്‌ഫോം ഉപയോഗം മുന്നില്‍ കണ്ടുള്ള ഓഫര്‍ പ്രഖ്യാപനമാണ് ബിഎസ്എന്‍എല്‍ നടത്തിയിരിക്കുന്നത്. ബ്രോഡ്ബാന്‍ഡ് കണക്ഷനുള്ളവര്‍ക്ക് ഒരു മാസത്തേക്ക് ഓടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി സിനിമ കാണാനുള്ള അവസരത്തിനായി 129 രൂപയുടെ കിടിലന്‍ പായ്ക്കാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. യപ്പ് ടിവിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ പുതിയ ഓഫറുായി രംഗത്തെത്തിയിരിക്കുന്നത്.

ആദ്യ മൂന്ന് മാസം 129 രൂപയായിരിക്കും ഇതിന്റെ ചാര്‍ജ്. പിന്നീട് മൂന്ന് മാസം കഴിഞ്ഞാല്‍ പ്രതിമാസ വാടക 199 ആയി ഉയരും. വൂട്ട് സെലക്ട്, സോണി ലൈവ് സ്‌പെഷ്യല്‍, സീ5 പ്രീമിയം, യപ്പ് ടിവി ലൈവ്, ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്ഡിഎഫ്എസ്), യപ്പ് ടിവി മൂവീസ് എന്നിവയൊക്കെ ഈ പ്ലാന്‍ വഴി കാണാം. സ്വകാര്യ കമ്പനികളായ എയര്‍ടെല്‍, വിഐ എന്നിവര്‍ ആമസോണ്‍, വൂട്ട് സെലക്ട് എന്നിവയുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഒടിടി പ്ലാനുകള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് ബിഎസ്എന്‍എല്ലും ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here