സൗജന്യ ഡാറ്റ എൻട്രി പരിശീലനം

0

കേന്ദ്ര നൈപുണ്യവികസന മന്ത്രാലയവും കോഴിക്കോട് കേന്ദ്രീയവിദ്യാലയവും സംയുക്തമായി 18 മുതൽ 45 വയസ്സു വരെ പ്രായമുള്ളവർക്ക് ഡാറ്റ എൻട്രിയിൽ സൗജന്യ പരിശീലനം നൽകുന്നു.

പത്താം ക്ലാസ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. നിലവിൽ മറ്റ് കോഴ്സുകൾ പഠിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ളവർ ജനുവരി 10ന് ഉച്ചക്ക് രണ്ടു മണിക്ക് മുമ്പായി ബയോഡാറ്റ, ആധാർ കാർഡ്, എസ്എസ്എൽസി, ഉയർന്ന വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം നേരിട്ടോ ഇ- മെയിൽ മുഖാന്തിരമോ അപേക്ഷിക്കണം.

വിലാസം: കേന്ദ്രീയ വിദ്യാലയ നമ്പർ 1, ഈസ്റ്റ് ഹിൽ, കോഴിക്കോട്- 673005. ഇ- മെയിൽ വിലാസം: [email protected] ഫോൺ: 0495 2382299.

Tag: free data entry training

LEAVE A REPLY

Please enter your comment!
Please enter your name here