മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ലാറ്ററൽ എൻട്രി പ്രവേശനം

തൃശ്ശൂർ ജില്ലയിലെ ഏovt/ Govt.Aided/ self-financing/ IHRD/ CAPE പോളിടെക്‌നിക് കോളേജുകളിലേക്ക് കൗൺസിലിങ് രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഗസ്റ്റ് 17 (ചൊവ്വാഴ്ച) അഡ്മിഷന് ഹാജരാകേണ്ടതാണ്. ITI/KGCE റാങ്ക് ലിസ്റ്റിൽപ്പെട്ട വിദ്യാർഥികൾ രാവിലെ 9 മുതൽ 10 മണിവരെയും പ്ലസ്ടു വി.എച്ച്.എസ്.ഇ റാങ്ക് ലിസ്റ്റിൽപ്പെട്ട, 2000 റാങ്ക് വരെയുള്ളവർ രാവിലെ 10 മുതൽ 11 മണിവരെയുമാണ് അഡ്മിഷന് ഹാജരാകേണ്ടത്.

പ്ലസ്ടു, വിഎച്ച്.എസ്.ഇ റാങ്ക്‌ലിസ്റ്റിൽപ്പെട്ട 5000 റാങ്ക് വരെയുള്ള വിദ്യാർഥികളും എസ്.സി/എസ്.ടി വിദ്യാർഥികളും രാവിലെ 11 മുതൽ 12 വരെയും 5000 റാങ്കിന് മുകളിലുള്ളവർ ഉച്ചയ്ക്ക് 1 മുതൽ 2 മണിവരെയും ഹാജരാകണം. അഡ്മിഷൻ സമയത്ത് വിദ്യാർഥികൾ പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ., കെ.ജി.സി.ഇ ഒറിജിനൽ സർട്ടിഫിക്കറ്റ്, കോൺടാക്ട് സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, സംവരണം/ സ്‌പെഷ്യൽ ക്വോട്ട തെളിയിക്കുന്നതിനാവശ്യമായ ഒറിജിനൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, കൗൺസിലിങ് രജിസ്‌ട്രേഷൻ സ്ലിപ്പ് എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. പ്രവേശനം ലഭിക്കുന്നവർ 14,000 രൂപ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും 2000 രൂപ ക്യാഷ് ആയും അടയ്‌ക്കേണ്ടതാണ്.

Check Also

താത്കാലിക നിയമനം

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. താൽപര്യമുള്ളക്ക്  ഓഗസ്റ്റ് 24ന് വാക്ക്-ഇൻ-ഇന്റർവ്യൂനിന് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

Leave a Reply

Your email address will not be published. Required fields are marked *