പി.ആർ.ഡി തമിഴ്, ഇംഗ്ലീഷ് ട്രാൻസ്ലേറ്റർ പാനലിൽ അപേക്ഷ ക്ഷണിച്ചു

0

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന് കീഴിൽ തമിഴ്, ഇംഗ്ളീഷ് ട്രാൻസ്ലേറ്റർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തമിഴ്, ഇംഗ്ളീഷ് ട്രാൻസ്ലേറ്റർ പാനലുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ഈ ഭാഷകളിൽ വാർത്ത തയ്യാറാക്കാനുള്ള മികച്ച കഴിവുണ്ടാവണം. ഈ ഭാഷകളിൽ വാർത്ത തയ്യാറാക്കിയും തർജ്ജമ ചെയ്തും പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന നൽകും.

വാർത്തകൾ നിശ്ചിത സമയത്തിനുള്ളിൽ ടൈപ്പ് ചെയ്ത് നൽകാൻ കഴിയണം. ഒരു വാർത്ത തയ്യാറാക്കുന്നതിന് 250 രൂപയാണ് പ്രതിഫലം. തർജ്ജമ ചെയ്യുന്ന വാക്ക് ഒന്നിന് ഒരു രൂപയായിരിക്കും പ്രതിഫലം. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 17നകം [email protected] ലേക്ക് അയയ്ക്കണം. നേരത്തെ അപേക്ഷ അയച്ചിട്ടുള്ളവർ വീണ്ടും നൽകേണ്ടതില്ല. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും പാനൽ രൂപീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here