കാലം എത്ര മാറിയാലും ചിലതിനോടുള്ള സ്നേഹം അങ്ങനെ പൊയ്പ്പോവില്ല. സമയത്തിനും അതിര്‍ത്തികള്‍ക്കും സംസ്കാരങ്ങള്‍ക്കും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില സ്ഥലങ്ങളും കാഴ്ചകളും ഉണ്ട്.
ഇന്ത്യയുടെ അഭിമാനമായി നിലനില്‍ക്കുന്ന താജ്മഹലിന്‍റെ കാര്യവും അങ്ങനെ തന്നെയാണ്. പ്രണയത്തിന്‍റെ അനശ്വര അടയാളമായി ഉയര്‍ന്നു നില്‍ക്കുന്ന താജ്മഹലിനെ ലോകാത്ഭുതം എന്ന ഒരൊറ്റ ലേബലില്‍ ഒതുക്കി നിര്‍ത്താനാവില്ല. ഒരിക്കലെങ്കിലും താജ്മഹല്‍ കാണാൻ കൊതിക്കുന്നവരാണ് ഭൂരിഭാഗം സഞ്ചാരികളും.
സമ്ബന്നമായ ചരിത്രത്തിന്റെയും എക്കാലത്തെയും പ്രണയത്തിന്റെയും ശാശ്വത ചിഹ്നമായി ലോകം അംഗീകരിച്ച താജ്മഹല്‍ ഇപ്പോഴിതാ
കാലാതീതമായ ഇടങ്ങളുടെ പട്ടികയി ഉള്‍പ്പെട്ടിരിക്കുകയാണ്. ബൗണ്‍സ് നടത്തിയ 2023 ലെ ലാൻഡ്‌മാര്‍ക്കുകളുടെ പട്ടികയിലാണ് താജ്മഹല്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാര്‍ക്കുകളില്‍ രണ്ടാം സ്ഥാനം നേടിയത്. ഒന്നാം സ്ഥാനം നയാഗ്രാ വെള്ളച്ചാട്ടം കരസ്ഥമാക്കി. ലഗേജ് സ്റ്റോറേജ് സര്‍വീസ് ആണ് ബൗണ്‍സ്.
വാര്‍ഷിക സന്ദര്‍ശകര്‍, പ്രവേശന നിരക്ക്, ട്രിപ് അഡ്വൈസറിലെ റേറ്റിങ്, ഇൻസ്റ്റാഗ്രാം പോസ്റ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ബൗണ്‍സ് 2023 ലെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്‌മാര്‍ക്കുകളുടെ പട്ടിക പുറത്തു വിട്ടത്. താജ്മഹലിന്‍റെ 2023 ലെ ലാൻഡ് മാര്‍ക്ക് സ്കോര്‍ 7.60 ആണ്. 2022 ലെ സകോറായ 7.67 ല്‍ നിന്ന് നേരിയ കുറവുണ്ടെങ്കിലും രണ്ടാം സ്ഥാനം നിലനിര്‍ത്താന് താജ്മഹലിന് കഴിഞ്ഞിട്ടുണ്ട്.
അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന വിനോദസഞ്ചാര മേഖലയില്‍ ലോകത്തിനെയൊന്നാകെ ആകര്‍ഷിക്കുവാൻ കഴിയുക എന്നത് ഒരു ചെറിയ കാര്യമേയല്ല. 2022 ഓഗസ്റ്റ് മുതല്‍ 2023 ജൂലൈ വരെ 22 ദശലക്ഷം തിരയലുകള്‍ (ഗൂഗിള്‍ സേര്‍ച്ച്) താജ്മഹലിനായി ഉണ്ടായി. സന്ദര്‍ശകരുടെ എണ്ണത്തിലും താജ്മഹല്‍ ഒട്ടും പിന്നിലല്ല. 2022-ല്‍ 3.3 ദശലക്ഷത്തിലധികം ആളുകളാണ് താജ്മഹല്‍ സന്ദര്‍ശിച്ചത്.. 5/5 റേറ്റിംഗ് ആണ് ട്രിപ് അഡ്വൈസറില്‍ താജ് മഹലിനുള്ളത്.
ലോകത്തിലെ ഏറ്റവും അതിശയം നിറഞ്ഞ നിര്‍മ്മിതികളില്‍ ഒന്നാണ് ആഗ്രയിലെ താജ്മഹല്‍. മനോഹരമായ മാര്‍ബിള്‍ ശവകുടീരത്തിലാണ് അഞ്ചാം മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാനെയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്‍റെയും ശവകുടീരങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. 1632 ല്‍ ആരംഭിച്ച ഇതിന്‍റെ നിര്‍മ്മാണം 1648 ല്‍ പൂര്‍ത്തിയായി. അക്കാലത്ത് ഏകദേശം 32 മില്യണ്‍ രൂപയാണ് താജ്മഹലിന്‍റെ നിര്‍മ്മാണത്തിനായി ചിലവാക്കിയത്. ഇന്നത്തെ കണക്കില്‍ അത് ഏകദേശം 1 ബില്യണ്‍ രൂപ വരും!
22 വര്‍ഷം നീണ്ട നിര്‍മ്മാണത്തിനൊടുവില്‍ അത് പൂര്‍ത്തിയാക്കിയപ്പോള്‍ പേര്‍ഷ്യന്‍, ഓട്ടോമന്‍, ഇന്ത്യന്‍ ഇസ്ലാമിക് വാസ്തുവിദ്യകളുടെ മനോഹരമായ സങ്കലനമായി താജ്മഹല്‍ മാറി, ശില്പി ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജ്മഹലിന്റെ ശില്പിയെന്നാണ് ചരിത്രം പറയുന്നത്. 1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ ഇടംനേടി. ഇന്ത്യയിലെത്തുന്ന വിദേശികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നുകൂടിയാണ് താജ്മഹല്‍.
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാൻഡ്മാര്‍ക്കുകള്‍ 2023
- നയാഗ്ര വെള്ളച്ചാട്ടം, യുണൈറ്റഡ് സ്റ്റേറ്റ്സ് & കാനഡ
ലാൻഡ്മാര്‍ക്ക് സ്കോര്‍- 9.45
- താജ്മഹല്‍, ഇന്ത്യ
ലാൻഡ്മാര്‍ക്ക് സ്കോര്‍- 7.60
3.ഗ്രാൻഡ് കാന്യോണ്‍, യുണൈറ്റഡ് സ്റ്റേറ്റ്സ്
ലാൻഡ്മാര്‍ക്ക് സ്കോര്‍-7.57
- ബിഗ് ബെൻ, ഇംഗ്ലണ്ട്
ലാൻഡ്മാര്‍ക്ക് സ്കോര്‍-7.31
5.ഗോള്‍ഡൻ ഗേറ്റ് ബ്രിഡ്ജ്, യുണൈറ്റഡ് സ്റ്റേറ്റ്സ്
ലാൻഡ്മാര്‍ക്ക് സ്കോര്‍-7.26
6.ബുര്‍ജ് ഖലീഫ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്
ലാൻഡ്മാര്‍ക്ക് സ്കോര്‍-7.2
7.ഈഫല്‍ ടവര്‍, ഫ്രാൻസ്
ലാൻഡ്മാര്‍ക്ക് സ്കോര്‍- 7.08
8.മാച്ചു പിച്ചു, പെറു
ലാൻഡ്മാര്‍ക്ക് സ്കോര്‍- 6.07
9.ലണ്ടൻ ഐ, ഇംഗ്ലണ്ട്
ലാൻഡ്മാര്‍ക്ക് സ്കോര്‍- 5.79