വിവാഹമെന്ന പരിപാവന കർമ്മത്തിലൂടെ വ്യത്യസ്ത കുടുംബങ്ങളിൽ വളർന്നുവന്ന സ്ത്രീയും പുരുഷനും ഒന്നാകുകയാണ്. വീട്ടുകാർ ആലോചിച്ച് നടത്തുന്ന വിവാഹമെങ്കിൽ പെണ്ണുകാണൽ ചടങ്ങോടെയാകാം വിവാഹ കാര്യങ്ങൾക്ക് തുടക്കമിടുന്നത്.
പെണ്ണുകാണൽ വീട്ടിലുള്ളവരുടെ സാന്നിധ്യത്തിൽ ആയതുകൊണ്ട് താനായി ഇഷ്ടമില്ലെന്നു പറയുന്നത് ശരിയല്ല എന്നതിനാൽ ചിലർ ആദ്യ ഘട്ടത്തിൽ സമ്മതം മൂളിയേക്കാം. വിവാഹം ഉറപ്പിക്കലിനു മുമ്പു തന്നെ പലരും ചാറ്റിങും തുടങ്ങിയേക്കാം. വിവാഹത്തിനു മുൻപ് പൂർണ്ണ സമ്മതമാണേന്നു ഇരുകൂട്ടരും ഒന്നു കൂടി ഉറപ്പുവരുത്തണം.
ഇരുവരും രണ്ടു ജീവിത ചുറ്റുപാടിൽ നിന്നും വന്നതിനാൽ ഇഷ്ടങ്ങളിൽ വ്യത്യസ്തകൾ ഉണ്ടാകാം.അതിനാൽ വിവാഹ ശേഷം ചില കാര്യങ്ങൾ വേണ്ടന്നു വയ്ക്കണം. ചില കാര്യങ്ങളിൽ നിന്നും നാം തന്നെ മാറണം. ദമ്പതികളിലൊരാൾ എന്തെങ്കിലും ഒരു അപാകത ചൂണ്ടിക്കാണിക്കുമ്പോൾ നിഷേധ രീതിയിലുള്ള സംസാരം ഉണ്ടാകരുത്. അത് വെറുപ്പുണ്ടാക്കും.
പങ്കാളി ചെയ്ത പ്രവർത്തികളിൽ കുറ്റം പറയുമ്പോൾ “അത് എന്റെ ഇഷ്ടമാ അതിനു നിങ്ങൾക്കെന്താ” പറയുന്നവരുണ്ട്. ഇത്തരം നിഷേധ സംസാരം കൂടുൽ പ്രശ്നങ്ങളിലേക്കു കൊണ്ട പോയേക്കാം.
തന്നെ മഹത്വം ഉയർത്തിയുള്ള സംസാരവും, പണത്തിന്റേയും, ലാഭത്തിന്റേയും കണക്കു നിരത്തിലും, പങ്കാളിക്ക് വില നൽകാതെയുള്ള കുറ്റപ്പെടുത്തലും പെട്ടെന്ന് നീരസം ഉണ്ടാക്കുവാൻ ഇടയാക്കിയേക്കാം.
ചെയ്തികളെ പരിഹസിക്കുക, ശാരീരിക നില, നിറക്കുറവ്, വിദ്യാഭ്യാസം, എന്നിവ എടുത്തു പറഞ്ഞുള്ള സംസാരവും ബന്ധങ്ങളുടെ തായ്‌വേരു അറക്കാനേ ഉപകരിക്കു.
“ഇങ്ങനെ ഒരു മണ്ണുണ്ണി ആണല്ലോ ദൈവമേ എനിക്ക് കിട്ടിയതെന്നു” തമാശയ്ക്കാണെങ്കിൽ പൊലും പറഞ്ഞാൽ ആ പെൺകുട്ടിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ കഴിയില്ല.
കുത്തി കുത്തിയുള്ള ചോദ്യങ്ങൾ ഏതൊരു പങ്കാളിയിലും നീരസമുണ്ടാക്കും.
ഗ്രൂപ്പ് ഫോട്ടോയിൽ അടുത്തു നിൽക്കുന്നതാരെന്നുവരെ കുത്തി ചോദിക്കുന്നവരുണ്ട്. ഞാൻ പറയുന്നത് അനുസരിച്ച് ഇവിടെ ജീവിച്ചാൽ മതി എന്നു പറഞ്ഞാൽ എങ്ങനെ യിരിക്കും. ചിലർ സ്വയം ഒരു ഡയലോഗ് തന്നെ കാച്ചും .
“എനിക്ക് എത്ര നല്ല ആലോചന വന്നതാ ഇങ്ങനെ ഒരാളെ ആണല്ലോ ദൈവമെ എനിക്ക് കിട്ടിയത്”.ഇങ്ങനെ പറയുന്ന ഒരു പങ്കാളിയെ എങ്ങനെ ഉൾകൊള്ളാൻ കഴിയും. ഈ കുറ്റം പറച്ചിലുകൾ തന്റെ പോരായ്മകളെ മറച്ചുവെക്കാനായിരിക്കാം. ഇവയെല്ലാം ബോധപൂർവ്വം ഒഴിവാകണം. നിങ്ങൾക്കു കുടുതൽ നിർദ്ദേശങ്ങളുണ്ടോ?.