“20 കോടി തന്നാലും ബിജെപിയിലേക്ക് ഇല്ല” – നിലപാട് വ്യക്തമാക്കി സോഷ്യൽ മീഡിയ താരം ജാസി

കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടക്കുന്നതിനിടെ, രാഷ്ട്രീയ നിലപാട് വ്യക്തമായി തുറന്നു പറഞ്ഞ് സോഷ്യൽ മീഡിയ താരം ജാസി ശ്രദ്ധ നേടുന്നു. “20 കോടി രൂപ തന്നാലും ബിജെപിയിലേക്ക് പോകില്ല” എന്ന കർശനമായ നിലപാടാണ് ജാസി പൊതുവേദിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളോട് സംസാരിക്കവെ ജാസി പറഞ്ഞു:
“ഞാൻ ബിജെപിയിൽ ചേരില്ല. അത് പാർട്ടിയോടുള്ള വെറുപ്പ് കൊണ്ടല്ല. വ്യക്തിപരമായി ഞാനൊരു സഖാവാണ്. എനിക്ക് എന്റെ പാർട്ടിയാണ് വലുത്. അതുകൊണ്ട് ഇരുപതിനായിരമല്ല, ഇരുപത് കോടി തന്നാലും ഞാൻ ആ പാർട്ടിയിലേക്ക് പോകില്ല.”


ട്രാൻസ്ജെൻഡർ സമൂഹത്തിൽ നിന്നുള്ള ആളുകൾ വിവിധ രാഷ്ട്രീയ പാർട്ടികളിലേക്ക് ചേക്കേറുന്ന പ്രവണതയെക്കുറിച്ചും ജാസി പ്രതികരിച്ചു.

“ഒരുപാട് ട്രാൻസ്ജെൻഡേഴ്സിനെ ബിജെപിയിലേക്ക് എടുത്തത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അത് ബിജെപിയിലേക്കു മാത്രം അല്ല, എല്ലാ പാർട്ടികളിലേക്കും ആളുകൾ വരുന്നുണ്ട്. പക്ഷേ, ബിജെപിയിലേക്ക് ചേർന്നവരെ കുറച്ചുകൂടി ചർച്ച ചെയ്യപ്പെട്ടത് പൊതുവേദികളിൽ അവർ അറിയപ്പെടുന്നവരായതിനാലാകാം,” ജാസി പറഞ്ഞു.


മലപ്പുറം സ്വദേശിയായ ജാസി, സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടലുകൾ കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയാണ്. സ്വത്വം തുറന്നു പറഞ്ഞതും സാമൂഹിക വിഷയങ്ങളിൽ പ്രതികരിച്ചതും കാരണം നിരവധി വിമർശനങ്ങളും പിന്തുണയും ഒരുപോലെ ഏറ്റുവാങ്ങിയിട്ടുണ്ട്.

കേരളത്തിൽ തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നതിനിടെ, സെലിബ്രിറ്റികളും സോഷ്യൽ മീഡിയ താരങ്ങളും തുറന്ന് പറയുന്ന രാഷ്ട്രീയ നിലപാടുകൾ കൂടുതൽ ശ്രദ്ധ നേടുകയാണ്. ജാസിയുടെ പ്രസ്താവനയും അതിൽ ശ്രദ്ധേയമായ ഒന്നായി മാറിയിരിക്കുകയാണ്

മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിലും ജാസിയുടെ പേര് ഉൾപ്പെട്ടിരുന്നു, ഇതോടെ പൊതുജനങ്ങളിൽ കൂടുതൽ പരിചിതയായി മാറി


വ്യക്തിജീവിതത്തെ കുറിച്ചും തുറന്നുപറഞ്ഞു

മുൻപ് ഒരു പെൺകുട്ടിയെ വിവാഹം ചെയ്യേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും ജാസി തുറന്നു പറഞ്ഞിരുന്നു. കുടുംബം യാഥാസ്ഥിതികമാണെന്നും, കുടുംബ സമ്മർദ്ദത്തെ തുടർന്ന് വിവാഹം നടന്നുവെന്നും, എന്നാൽ ആ ബന്ധം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂ എന്നും ജാസി വ്യക്തമാക്കിയിട്ടുണ്ട്.


Leave a Comment