☏

InfoKeralam WhatsApp

Latest News & Updates നേരിട്ട് ലഭിക്കൂ

ഞങ്ങളുടെ WhatsApp Channel Join ചെയ്യൂ! 📲

കേരള വാർത്തകൾ, Jobs, Gulf, Entertainment, Trending Updates എന്നിവ WhatsApp-ൽ നേരിട്ട് ലഭിക്കാൻ InfoKeralam Channel ഫോളോ ചെയ്യൂ.

🟢 WhatsApp Channel Join ചെയ്യാം
Friday, 09 October 2026
Latest News

ലഹരിമരുന്ന് കടത്ത്;പയ്യന്നൂരിൽ ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

ലഹരിമരുന്ന് കടത്ത്;പയ്യന്നൂരിൽ ദമ്പതികളടക്കം മൂന്നുപേർ അറസ്റ്റിൽ

കാറിൽ ലഹരിമരുന്ന് കടത്തുന്നതിനിടെ ദമ്പതികളടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.

അറസ്റ്റിലായവർ കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരാണ്.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ദേശീയപാതയിൽ പരിശോധന ശക്തമാക്കിയിരുന്നു. പരിശോധനക്കിടെ സംശയാസ്പദമായി എത്തിയ കാറിന് പൊലീസ് കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടു പോവുകയായിരുന്നു.

ഇതോടെ പൊലീസ് സംഘം വാഹനം പിന്തുടർന്ന് എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വെച്ച് കാർ തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്നുകൾ കണ്ടെത്തിയത്.

പയ്യന്നൂർ എസ്.ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

പ്രതികൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Related Posts