X

Bigg Boss Malayalam Agnipareeksha എന്താണ്? സാധാരണക്കാർക്ക് ബിഗ് ബോസ് വീട്ടിലേക്കുള്ള വാതിൽ തുറക്കുന്ന പരീക്ഷ

bigg-boss-malayalam-agnipareeksha-what-is-it

Bigg Boss Malayalam Season 8 ആരാധകർക്കിടയിൽ ഏറെ ചർച്ചയാകുന്ന പേരാണ് “അഗ്നിപരീക്ഷ”. എന്നാൽ എന്താണ് അഗ്നിപരീക്ഷ? എന്തുകൊണ്ടാണ് ഇത്തവണ ബിഗ് ബോസിന് മുന്നോടിയായി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് നിരവധി ചോദ്യങ്ങളാണ് ആരാധകർക്കുള്ളത്.

സീസൺ 8ന്റെ പ്രത്യേകതകളിലൊന്നായി സാധാരണക്കാരെ (Commoners) തിരഞ്ഞെടുക്കുന്നതിനായുള്ള പ്രത്യേക പ്രീ-ഷോ ആയിട്ടാണ് അഗ്നിപരീക്ഷ ഒരുക്കിയിരിക്കുന്നത്. അഗ്നിപരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് പ്രധാന ബിഗ് ബോസ് സീസൺ 8-ൽ നേരിട്ട് പ്രവേശിക്കാനുള്ള അവസരമാണ് ലഭിക്കുക

എങ്ങനെയാണ് അഗ്നിപരീക്ഷ?

ബിഗ് ബോസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആദ്യം അപേക്ഷിക്കാനുള്ള അവസരം നൽകിയിരുന്നു. അപേക്ഷിക്കുന്നവർ സ്വന്തം വ്യക്തിത്വവും നിലപാടുകളും തങ്ങൾ യഥാർത്ഥത്തിൽ ആരാണെന്നും വ്യക്തമാക്കുന്ന മൂന്ന് മിനിറ്റിൽ താഴെയുള്ള ഇൻട്രൊഡക്ഷൻ വീഡിയോ സമർപ്പിക്കണമെന്നായിരുന്നു നിർദേശം.

തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ വിവിധ ടാസ്കുകളിലും മത്സരങ്ങളിലും പങ്കെടുക്കും. അവരുടെ പ്രകടനവും പ്രേക്ഷകരുടെ പിന്തുണയും ഉൾപ്പെടെയുള്ള ഘടകങ്ങൾ അടിസ്ഥാനമാക്കി വിജയികളെ കണ്ടെത്തുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്നോ അതിലധികമോ പേർക്ക് പ്രധാന ബിഗ് ബോസ് ഷോയിലേക്ക് പ്രവേശനം ലഭിക്കാം. 

ബിഗ് ബോസ് മലയാളത്തിൽ പുതിയൊരു പരീക്ഷണം

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായ പരീക്ഷണമാണ് അഗ്നിപരീക്ഷ. സാധാരണയായി പ്രധാന സീസണിലാണ് മത്സരാർത്ഥികളെ പ്രേക്ഷകർ പരിചയപ്പെടുന്നത്. എന്നാൽ ഇത്തവണ പ്രധാന ഷോയ്ക്ക് മുമ്പുതന്നെ ഒരു മത്സരവേദിയിലൂടെ Commoners-നെ കണ്ടെത്തുകയാണ്.

അതുകൊണ്ടുതന്നെ അഗ്നിപരീക്ഷയും ബിഗ് ബോസ് മലയാളം സീസൺ 8 പോലെ തന്നെ വലിയ ആവേശമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഓഗസ്റ്റ് 15ന് അഗ്നിപരീക്ഷ ആരംഭിക്കാനിരിക്കെ, ആരൊക്കെയാകും മുന്നിലെത്തുക, ആരൊക്കെയാകും ടാസ്കുകളിൽ തിളങ്ങുക, ഒടുവിൽ ആരൊക്കെയാകും ബിഗ് ബോസ് വീട്ടിലേക്ക് ടിക്കറ്റ് നേടുക എന്നതാണ് ഇനി അറിയാനുള്ളത്.