കർണാടകയിലെ കലബുറഗി ജില്ലയിൽ നടുറോഡിൽ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ ഞെട്ടലുണ്ടാക്കി. മഹാരാഷ്ട്ര സ്വദേശിയായ 28-കാരിയായ ഷൈലയെയാണ് ഭർത്താവ് അക്ഷയ് കൊലപ്പെടുത്തിയതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
പോലീസ് നൽകിയ വിവരങ്ങൾ പ്രകാരം, ഷൈലയും അക്ഷയും തീർത്ഥാടന കേന്ദ്രമായ ഗണഗപുരയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച രാവിലെ ഏകദേശം 11 മണിയോടെ കലബുറഗിയിലെ ബല്ലൂർഗ് ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ഇരുവരും തമ്മിൽ കടുത്ത വഴക്ക് ഉണ്ടായി.
ഈ വഴക്കിനുശേഷം അക്ഷയ് ഷൈലയെ കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. തുടർന്ന് നടുറോഡിൽവെച്ച് തന്നെ ആക്രമണം ആരംഭിച്ചു.
സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്ന ഷൈലയെ അക്ഷയ് പരസ്യമായി ആക്രമിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ഫോണിൽ പകർത്തിയതായാണ് റിപ്പോർട്ട്.
ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച്ക ത്തി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കൽ നിലത്ത് വലിച്ചിഴയ്ക്കൽക്രൂരമായി ചവിട്ട മുടിയിൽ പിടിച്ച് ആക്രമിക്കൽ ഇവയൊക്കെ വ്യക്തമായി കാണാം. സ്ഥലത്തുണ്ടായിരുന്ന ചിലർ ഇടപെട്ട് അക്ഷയ്‌യെ തടയാൻ ശ്രമിക്കുകയും ഷൈലയെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ആദ്യ ആക്രമണത്തിനു ശേഷം അക്ഷയ് സ്ഥലത്ത് നിന്ന് കാറുമായി പോയെങ്കിലും സമീപ പ്രദേശത്ത് വീണ്ടും വാഹനം നിർത്തി ഷൈലയെ പുറത്തേക്ക് തള്ളിയിട്ടു. തുടർന്ന് അവരുടെ ശരീരത്തിന്മുകളിൽ കാർ കയറ്റി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷൈല സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
കുറ്റകൃത്യത്തിന് ശേഷം അക്ഷയ് അതേ വാഹനത്തിൽ രക്ഷപ്പെട്ടെങ്കിലും പിന്നീട് പോലീസ് ഇയാളെ പിടികൂടി.
കലബുറഗി എസ്.പി. അഡ്ഡുരു ശ്രീനിവാസലു വ്യക്തമാക്കി
മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളായ ഷൈലയും അക്ഷയും നാലുവർഷം മുമ്പാണ് വിവാഹിതരായത്. ഷൈലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് അക്ഷയ്‌യെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
പകൽ സമയത്ത് പൊതുജനങ്ങൾക്കുമുന്നിൽ നടന്ന ഈ ക്രൂര സംഭവം സമൂഹത്തെ നടുക്കിയിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളും സംശയങ്ങളും എത്രത്തോളം അപകടകരമായ വഴികളിലേക്ക് നയിക്കാമെന്നതിന് ഈ സംഭവം ഗുരുതരമായ ഉദാഹരണമാണ്.
കേസിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.





