ഇരിട്ടി:- ബൈക്ക് നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അയ്യൻകുന്ന് അങ്ങാടിക്കടവ് പുന്നക്കുണ്ടിലെ കുന്നത്ത് മറ്റത്തിൽ കെ.ജെ. ജസ്റ്റിൻ (29) ആണ് മരിച്ചത്. അമേരിക്കയിൽ ഷിപ്പിൽ ജോലിചെയ്യുന്ന ജസ്റ്റിൻ രണ്ടാഴ്ച മുൻപാണ് നാട്ടിൽ എത്തിയത്. വീട്ടിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരുന്നതിനിടെ ഇരിട്ടി – കൂട്ടുപുഴ റോഡിൽ വള്ളിത്തോട് ആനപ്പന്തി കവല
സ്കൈ ഹോട്ടലിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ജസ്റ്റിനെ ഉടനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പരേതനായ ഔസേപ്പച്ചന്റെയും ലില്ലിയുടെയും മകനാണ്. സഹോദരങ്ങൾ : പ്രിൻസ്, മിനി.