എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി. വെട്ടേറ്റ് ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വേണു, ഭാര്യ ഉഷ മരുകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
വേണു-ഉഷ എന്നിവരുടെ മകന്‍ ജിതിനാണ് ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലുള്ളത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊല്ലപ്പെട്ടവരുടെ അയല്‍വാസി റിതു ജയൻ (28) എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന് ശേഷം പ്രതി പോലീസ് സ്‌റ്റേഷനിലെത്തി കീഴങ്ങുകയായിരുന്നുവെന്നാണ് വിവരം.
ഇയാള്‍ ലഹരിക്കടിമയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നുമുള്ള വിവരവും പ്രദേശവാസികള്‍ നല്‍കുന്നുണ്ട്.