X

കോഴിക്കോട് സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ കവർച്ച; 21 പവൻ സ്വർണം നഷ്ടം

വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയ കള്ളൻ സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുത്തിയാട് അഴകൊടി പൊൽപ്പായമെന വീട്ടിൽ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ചൊവ്വാഴ്ച രാവിലെ ആറുമണിക്കും വൈകിട്ട് നാലുമണിക്കും ഇടയിൽ സംഭവമുണ്ടായതാണെന്നാണ് പൊലീസ് കരുതുന്നത്. വീടിന്റെ പ്രധാന വാതിലിന്റെ പൂട്ടു പൊളിച്ചാണ് അകത്തു കയറിയത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നുവെന്നാണ് വിവരം.

വിനോദ് ഭട്ടതിരിപ്പാടും ഭാര്യയും ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ ഗുരുവായൂർ ദർശനത്തിനായി വീട്ടിൽ നിന്ന് പുറപ്പെട്ടിരുന്നു. വൈകിട്ട് നാലുമണിയോടെ വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പിന്നീട് പരിശോധിച്ചപ്പോൾ അലമാരയിലെ ലോക്കർ പൊളിച്ച് ആഭരണങ്ങൾ കവർന്നതായി മനസ്സിലായി.

വീട്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം 21 പവൻ സ്വർണമാണ് മോഷണം പോയത്. ഇതിന് ഏകദേശം 20 ലക്ഷം രൂപയോളം വിലവരുമെന്നാണ് വിലയിരുത്തൽ.

വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്കിടെ കാണാതായെന്ന് കരുതിയ ചില ആഭരണങ്ങൾ അലമാരയ്ക്കുള്ളിൽ തന്നെ സ്ഥാനം മാറിയ നിലയിൽ കണ്ടെത്തി. എന്നാൽ മറ്റ് പ്രധാന ആഭരണങ്ങൾ കണ്ടെത്താനായില്ല.

വീട്ടുടമ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നടക്കാവ് എസ്.ഐ സി.പി. ലിനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും സമീപ പ്രദേശങ്ങളിലെ ആളുകളെയും ചോദ്യം ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിരിക്കുകയാ