X

സിംഗിളാണോ? മിംഗിളാകാൻ ‘അരിയ’യുണ്ട്; കൂട്ടുകൂടാൻ ഒന്നരക്കോടിയുടെ എഐ റോബോട്ട്

ജീവിതത്തിൽ സിംഗിളായി നടക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇനി മുതൽ ഏകാന്ത ജീവിതം നയിക്കേണ്ട, ഇതാ നിങ്ങൾക്കായി എഐ ബുദ്ധിയുള്ള ഒരു ചങ്ങാതി. കണ്‍സ്യൂമര്‍ ഇലക്ട്രോണ്ക്‌സ് ഷോ (സിഇഎസ്) 2025ലാണ് അരിയ എന്നു പേരിട്ടിരിക്കുന്ന എഐ റോബോട്ടിനെ പ്രദര്‍ശിപ്പിച്ചത്.

ഏറ്റവും യഥാര്‍ഥ്യമെന്നു തോന്നിപ്പിക്കുന്ന ഹ്യൂമൻ റോബോട്ട് എന്ന വിശേഷണത്തോടെയാണ് അരിയ എത്തുന്നത്. ‘റിയല്‍ബോട്ടിക്‌സ്’ എന്ന കമ്പനി പുറത്തിറക്കിയ ഈ റോബോട്ടിന് വില ഏകദേശം 1.5 കോടി രൂപയോളം വരും.

മനുഷ്യനോളം സാമ്യതയുടെങ്കിലും മനുഷ്യന്റെ അത്ര പെർഫെക്റ്റ് അല്ല ഏരിയ. ബ്ലാക് സ്യൂട്ട് അണിഞ്ഞാണ് അരിയ പ്രദര്‍ശന വേദിയില്‍ നിന്നത്. സംസാരത്തില്‍ ശ്രദ്ധാലുവെന്ന തോന്നലുണ്ടാക്കിയെങ്കിലും പലപ്പോ‍ഴും പൂർണത ഉണ്ടായിരുന്നില്ല

അരിയയുടെ കഴുത്തിനു മുകളിലേക്കു മാത്രം 17 മോട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയാണ് മുഖഭാവങ്ങള്‍ നിയന്ത്രിക്കുന്നത്. പക്ഷേ നിലവിലെ ടെക്നോളജിയിൽ നിര്‍മിച്ചെടുക്കാവുന്ന യാഥാർഥ്യത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന നിര്‍മിതിയാണ് അരിയ എന്നാണ് പറയപ്പെടുന്നത്. ജനറേറ്റിവ് എഐ സസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അരിയ തത്സമയ സംഭാഷണം നടത്തുന്നത്.

- Advertisement -

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും, പ്രതികരിക്കാനും, കൈ ചലിപ്പിക്കാനും, മുറിയില്‍ സഞ്ചരിക്കാനും അരിയക്ക് സാധിക്കും. അരിയയുമായി പല പത്രപ്രവര്‍ത്തകർ സംവദിക്കുകയും ചെയ്തു. സന്തോഷവും ദേഷ്യവും അടക്കം അരിയയ്ക്ക് ഇപ്പോള്‍ കുറഞ്ഞത് 10 മുഖഭാവങ്ങള്‍ ആണ് ഉള്ളത്. ഇനിയിപ്പോള്‍ 1.5 കോടി രൂപ മുടക്കാന്‍ തീരുമാനിച്ചയാള്‍ക്ക് അരിയയ്ക്ക് എന്തെങ്കിലും കുറവുണ്ടെന്നു തോന്നിയാല്‍, അതിനെ വീണ്ടും റീ ഡിസൈൻ ചെയ്ത് എടുക്കാനും സാധിക്കും.

വാങ്ങുന്ന സമയത്ത് പൂർണ്ണമായ സംവിധാനങ്ങളില്ലാത്ത പേരിൽ വിഷമിക്കേണ്ട. അപ്‌ഡേഷനുകളിലൂടെ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ആഗോള തലത്തില്‍ തന്നെ ഒറ്റപ്പെടലും, ഉത്കണ്ഠയും, വിഷാദവും അനുഭവിക്കുന്ന ആളുകൾക്ക് കൂട്ടായാണ് അരിയ എത്തുന്നത്.