X

മഞ്ചേശ്വരം വീണ്ടും എൽഡിഎഫ് പിടിക്കുമോ?ഷാനവാസ്‌ പാദൂർ സിപിഎം സ്വതന്ത്രനായി എത്തിയാൽ പിന്തുണക്കുമെന്ന് എസ്‌ഡിപി ഐ

മഞ്ചേശ്വരം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തുന്നില്ലെങ്കിൽ എസ്‌ഡിപിഐ മത്സര രംഗത്ത് ഉണ്ടാവുമെന്ന സംസ്ഥാന പ്രസിഡന്റ നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു ഇതിന് പിന്നാലെയാണ് ഷാനവാസ്‌ പാദൂർ സിപിഎം സ്വതന്ത്രനായി എത്തിയാൽ പിന്തുണക്കാമെന്ന് പറഞ്ഞ് എസ്‌ഡിപി ഐ ജില്ലാ നേതൃത്വം രംഗത്ത് എത്തിയത്

തദ്ദേശ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐയെ പരാജയപ്പെടുത്താൻ എൽഡി എഫിനും ബിജെപി ക്കും വരെ യൂഡി എഫ് വോട്ട് മറിച്ചു നൽകിയെന്നും ബിജെപി യുമായി കാസർകോട് ജില്ലയിലെ യൂഡി എഫ് പ്രാദേശിക നേതൃത്വം കൂട്ട് കൂടി എന്ന ആരോപണവും കുറേ ദിവസങ്ങളായി ജില്ലയിലെ എസ്‌ഡിപിഐ നേതൃത്വവും പ്രവർത്തകരും ഉന്നയിക്കുന്നുണ്ട്,
ഈ പശ്ചാത്തലാത്തിലാണ് ഷാനവാസിന് പിന്തുണ നൽകി രംഗത്ത്വരുന്നത്

കാലങ്ങളായി ബിജെപി ക്ക് സ്വാധീനമുള്ള മഞ്ചേശ്വരത്ത് യൂഡിഎഫിനും നേമത്ത് എൽഡി എഫിനെയുമാണ് എസ്‌ഡിപിഐ പിന്തുണച്ചിരുന്നത്, എന്നാൽ ഇപ്പോൾ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അധ്യക്ഷ പദവിയിലേക്ക് എസ്‌ഡിപിഐ പിന്തുണയിൽ വിജയിച്ചിരുന്ന ജനപ്രതിനിധികളോട് രാജിവെക്കാൻ വി ഡി സതീശൻ ആവശ്യപ്പെട്ടതും യൂഡി എഫുമായുള്ള എസ്‌ഡിപിഐ ബന്ധം വഷളാവാന് കാരണമായി,

പൈവളിഗെയില്‍ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ ബിജെപി വിജയം വരിച്ചതും എസ്‌ഡിപി ഐ അണികളിൽ ലീഗ് വിരുദ്ധ വികാരം വളരാൻ കാരണമായി

ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സണായി ബിജെപിയുടെ സുമന ജി ഭട്ടാണ് വിജയിച്ചത് .
മുസ്ലിം ലീഗ് അംഗം മൈമൂനത്തുല്‍ മിസ്റിയ ആണ് ബിജെപി അംഗം സുമന ജി ഭട്ടിന് വോട്ട് ചെയ്തത്.

ഇതിന് പിന്നാലെയാണ്
മഞ്ചേശ്വരത്ത് ഉൾപ്പെടെ മത്സരിക്കുമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവന വരുന്നത്,

തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയ സാധ്യത നോക്കി തുച്ഛമായ സീറ്റുകളിൽ മത്സരിച്ചിട്ടും 7500വോട്ട് പിടിച്ചതും,
ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷനിൽ എൽഡിഎഫിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്‌ഡിപിഐ യുടെ ഹസീന സലാം മൂന്നാം സ്ഥാനത്ത് എത്തിയതും യൂ ഡി എഫിനെ ഭയപ്പെടുത്തുന്നുണ്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് പാഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി എസ്‌ഡിപി ഐ ക്കായിരുന്നു ഇപ്രാവശ്യം സീറ്റ് നഷ്ടപ്പെടുകയായിരുന്നു,

2006-ൽ മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു ജയിച്ച മണ്ഡലമാണ്. ആ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപി രണ്ടാം സ്ഥാനത്ത്. കുഞ്ഞമ്പുവിന് 4,829 വോട്ടിന്റെ ഭൂരിപക്ഷം. ബിജെപിക്ക് വേണ്ടി അക്കുറി നാരായണ ഭട്ട് നേടിയത് 34,413 വോട്ടുകൾ.
2011-ൽ ബിജെപിക്കു വേണ്ടി കെ സുരേന്ദ്രൻ മത്സരിച്ചു നേടിയത് 43,989 വോട്ടുകൾ. ജയിച്ചത് മുസ്‌ലിം ലീഗിലെ പി ബി അബ്ദുറസാഖ്. ഭൂരിപക്ഷം 5,828. സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
2016-ൽ ബിജെപിക്ക് വേണ്ടി വീണ്ടും കെ സുരേന്ദ്രൻ. നേടിയ വോട്ടുകൾ 56,781. ജയം പി ബി അബ്ദുറസാഖിനൊപ്പം തന്നെ. ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; വെറും 89 വോട്ടിനു ബിജെപിക്ക് എം എൽ എയെ നഷ്ടമായി. അത്തവണ പിഡിപി സ്ഥാനാർഥിയെ നിർത്തിയിരുന്നു, നേടിയ വോട്ടുകൾ 759.
എം എൽ എയുടെ മരണത്തെ തുടർന്ന് 2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപി നില മെച്ചപ്പെടുത്തി, രവീഷ് തന്ത്രി കുണ്ടാർ നേടിയത് 57,484 വോട്ടുകൾ. പക്ഷേ ഭേദപ്പെട്ട മാർജിനിൽ എം സി ഖമറുദ്ദീൻ (മുസ്‌ലിം ലീഗ്) വിജയിച്ചു. ഭൂരിപക്ഷം 7,923.
2021-ൽ കെ സുരേന്ദ്രൻ വീണ്ടുമെത്തി- 65,013 വോട്ട് പിടിച്ചു. എ കെ എം അഷ്‌റഫ്‌ ലീഗിന് വേണ്ടി മണ്ഡലം നിലനിർത്തി. ഭൂരിപക്ഷം 855.
2006-ൽ നിന്ന് 2021 ലെത്തിയപ്പോൾ ബിജെപിക്ക് വർധിച്ചത് 30,600 വോട്ടുകൾ.